06:53pm 07 November 2026
NEWS
കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16ന് തുറക്കും
14/09/2026  06:22 PM IST
സണ്ണി ലുക്കോസ്
കന്നി മാസ  പൂജയ്ക്കായി ശബരിമല നട  സെപ്തംബർ 16ന് തുറക്കും

കന്നി മാസ  പൂജയ്ക്കായി ശബരിമല നട      സെപ്തംബർ  16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠര്  ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി  പകരും.    

കന്നി മാസം ഒന്നിന്      ( സെപ്തംബർ 17) രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക. കന്നി 1 മുതൽ  വൈകിട്ട്  ദീപാരാധനയ്ക്ക്  ശേഷം പതിനെട്ടാം  പടിയിൽ പടിപൂജ  ഉണ്ടായിരിക്കും.   

കന്നി മാസ പൂജകൾ പൂർത്തിയാക്കി       സെപ്തംബർ  21 ന് രാത്രി 10 മണിക്ക് ശബരിമല  നട  അടയ്ക്കും.   

കന്നി മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ  വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള  സ്ലോട്ടുകൾ ഉറപ്പാക്കണം.  ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഗസ്റ്റ് ഹൗസുകളിലും   പിൽഗ്രിം സെന്ററുകളിലും താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക്  www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img